
വടകര: എന്‍ഡിഎ വടകര മണ്ഡലം സ്ഥാനാര്‍ഥി അഡ്വ: കെ.ദിലീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ‘യൂത്ത് വൈബ് വിത്ത് ബീച്ച്’ പരിപാടി
സംഘടിപ്പിച്ചു. വടകരയിലെ യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും തൊഴിലധിഷ്ഠിത കോഴ്സുകളുടെ സാധ്യതകളെ കുറിച്ചും ചര്‍ച്ച നടന്നു. പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി, തൊഴിലധിഷ്ഠിത പരിശീലനം നല്കി തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്ന പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന തുടങ്ങിയവയെ
കുറിച്ചും ഈ പദ്ധതികളിലൂടെ രാജ്യത്തിന് ഉണ്ടായ മാറ്റത്തെ കുറിച്ചും യുവാക്കളുമായി സംവദിച്ചു.
ബിജെപി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൈബര്‍ പാര്‍ക്ക് പോലുള്ള തൊഴില്‍ സ്ഥാപനങ്ങളും വടകരയില്‍ കൊണ്ടുവരുന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റമാരായ ടി പി വിനീഷ്, ഷിബിന്‍ പത്മനാഭന്, സോഷ്യല്‍ മീഡിയ ജില്ലാ കണ്‍വീനര്‍ നിധിന് അറക്കിലാട്, വിസ്മയ, വിഷ്ണു, കിരണ്‍ പുതുപ്പണം, സ്മിറോഷ്, പ്രബിന് തുടങ്ങിയവര്‍ പങ്കെടുത്തു
















