
മണിയൂര്‍: മുടപ്പിലാവില്‍ നോര്‍ത്ത് എല്‍പി സ്കൂള്‍ 113-ാം വാര്‍ഷികാഘോഷവും അനുമോദന ചടങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി തോടന്നൂര്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രേമചന്ദ്രന്.കെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അമൃതരാജ്.കെ അധ്യക്ഷത വഹിച്ചു. എല്‍എസ്എസ്, അല്‍ മാഹിര്‍, ഓള് കേരള ടാലന്റ് ടെസ്റ്റ് വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍മാരായ പത്മിനി, പ്രേംകുമാര്‍.പി.എം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രവികൃഷ്ണന്‍.ഇ, സഗീഷ്.ടി.കെ, എസ്എസ്ജി കണ്‍വീനര്‍ വി.വി.സുരേഷ് ബാബു എന്നീവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹാരിസ്.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അങ്കണവാടി, സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.















