
കൊയിലാണ്ടി: ഫാര്‍മസിസ്റ്റ് ഇല്ലാതെ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) സംസ്ഥാനതല സമരത്തിന്റെ
ഭാഗമായി കൊയിലാണ്ടി തപാല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന് കോറോത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഔഷധങ്ങള്‍ ഡിസ്പെന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമ വ്യവസ്ഥകള്‍ നിലവിലുള്ളപ്പോള്‍ പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന നിയമവിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ജയന് കോറോത്ത് ആവശ്യപ്പെട്ടു.
അമിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം ഇന്ത്യ ഇപ്പോള്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന ഗുരുതര ഭീഷണി നേരിടുകയാണ്. ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് വഴി ആന്റിബയോട്ടിക്ക് വില്‍പ്പന നിയന്ത്രണങ്ങള്‍ കര്‍ശനമായി
നടപ്പിലാക്കി വരികയാണ്. യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടം ഇല്ലാതെ മരുന്നുകളുടെ സംഭരണവും വിതരണവും അനുവദിക്കുന്നത് ഈ നിയന്ത്രണ ശ്രമങ്ങളെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുമെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഏരിയ പ്രസിഡന്റ് അശ്വതി പവിത്രന് അധ്യക്ഷയായി. സുകുമാരന്‍ ചെറുവത്ത്, എ.ശ്രീശന്, അനില്‍ കുമാര്‍.കെ, അനില്‍കുമാര്‍ പി.കെ കീഴരിയൂര്‍, ശ്രുതി. കെ.കെ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ധീരജ് ഗോപാല്‍ സ്വാഗതം പറഞ്ഞു. ദീപ്തി.ഡി, രാജന്.കെ, സജിന.എസ്.കെ, ഷിചിത്ര.പി, അരുണ്‍.യു.പി എന്നിവര്‍ നേതൃത്വം നല്കി.
















