വടകര: സമഗ്രശിക്ഷാ കേരളംസ്റ്റാര്സ് പദ്ധതിയുടെ ഭാഗമായി ഡയറ്റില്‍ സജ്ജമാക്കിയ അത്യാധുനിക ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര ലാബുകളും വിആര്‍ (വെര്‍ച്വല്‍
റിയാലിറ്റി) ലാബും തുറന്നു. എസ്സിഇആര്ടി ഡയറക്ടര്‍ ഡോ. ആര്.കെ.ജയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ കാലഘട്ടത്തിലെ വിദ്യാഭ്യാസ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇത്തരം ലാബുകള്‍ പ്രയോജനപ്പെടുത്തി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുഭവാധിഷ്ഠിതപഠനം സാധ്യമാക്കണമെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുന്നാസര്‍.യു.കെ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ ഹക്കീം മുഖ്യപ്രഭാഷണവും സയന്‍സ് ലക്ചറര്‍ ഡോ. വി.ആതിര പദ്ധതി വിശദീകരണവും നിര്‍വഹിച്ചു. ഡിഇഒ ഗീത രാമദാസ്, എഇഒമാരായ സുനില്‍.വി.കെ, സ്വപ്നജൂലിയറ്റ്, പ്രേമചന്ദ്രന്, മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍മാരായ വി.വി.പ്രേമരാജന്‍, പി.ജയദേവന്,
ബിപിസി മനോജ്.പി.പി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാരെ ആദരിച്ചു. രാമാനുജന് ഗണിതശാസ്ത്ര ക്വിസില്‍ സമ്മാനിതരായ കുട്ടികള്‍ക്ക് എസ്സിഇആര്ടി ഡയരക്ടര്‍ ഡോ. ആര്.കെ.ജയപ്രകാശ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡയറ്റിന്റെ ഒരു വര്‍ഷത്തെ പരിപാടികളുടെ ഡോക്യുമെന്റേഷന് അമ്പത് ലഘു പുസ്തകങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്തു. ഡോ. സലീമുദ്ദീന്‍ സ്വാഗതവും ഡയറ്റ് സ്റ്റാഫ് സെക്രട്ടറി ഡോ. സജിന നന്ദിയും പറഞ്ഞു. ഡയറ്റിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു.















