
ആയഞ്ചേരി: കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് നാട്ടുകാരുടെ വരവേല്പ്. ആയഞ്ചേരി പഞ്ചായത്തിലെ തറോപ്പൊയിലില്‍ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. രാവിലെ തന്നെ വന്‍ ജനാവലിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. പരിചയം പുതുക്കിയും കുശലം
പറഞ്ഞും അദ്ദേഹം പര്യടനത്തെ ഹൃദയഹാരിയാക്കി.
കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ആയതോടെയാണ് നെല്പാടങ്ങളാല് സമൃദ്ധമായ തറോപ്പൊയിലില്‍ കാര്‍ഷിക മുന്നേറ്റത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പാടശേഖര വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചു. കുറ്റ്യാടിയുടെ കാര്‍ഷിക മേഖലയിലെ കുതിപ്പ് ഇനിയും തുടരുമെന്നാണ് ആദ്യ സ്വീകരണത്തില്‍ അദ്ദേഹം
നല്കിയ ഉറപ്പ്.
വേളം പഞ്ചായത്തിലെ മണിമലയില്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ച ഹൃദ്യമായ വരവേല്‍പ്പ് ശ്രദ്ധേയമായി. മണിമലയിലെ നാളികേര പാര്‍ക്കിന്റെ ഒന്നാം ഘട്ടത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും സംരംഭകര്‍ക്കായുള്ള ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. 8.50 കോടി രൂപ ചെലവഴിച്ചാണ് നാളികേര പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. കേരളത്തിന്റെ കാര്‍ഷിക വ്യവസായിക ഭൂപടത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നായി മണിമല നാളികേര പാര്‍ക്ക് മാറുമെന്നത് ഉറപ്പാണ്. കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന മണിമലയില്‍ ഇന്ന് വന്ന വലിയ മാറ്റം നാട് ആഗ്രഹിച്ച മാറ്റം കൂടെയായിരുന്നു. മുദ്രാവാക്യം വിളിച്ചും പൂക്കള്‍ വിതരിയും പടക്കം പൊട്ടിച്ചും വന്‍ വരവേല്‍പ്പാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും
ഒരുക്കിയത്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി സുരേഷ് ബാബു, സെക്രട്ടറി പി സി ഷൈജു, ട്രഷറര്‍ ടി എന്‍ മനോജ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശന്, ടി കെ രാഘവന്, പി പി മുകുന്ദന്, കെ കെ ജയപ്രകാശ്, മുഹമ്മദ്, കെ പി പവിത്രന്, കൂടത്താംകണ്ടി സുരേഷ്, മഹേഷ് പയ്യട, സി നൗഫല്‍ എന്നിവര്‍ സ്ഥാനാര്‍ഥിയുടെ ഒപ്പമുണ്ടായി. പി കെ ദിവാകരന്, എന്‍ കെ രാമചന്ദ്രന്, അഡ്വ. കെ പി ബിനൂപ്, നിധിന് കെ വൈദ്യര്, ആര് ബാലറാം, റീന സുരേഷ്, കെ പുഷ്പജ, കെ കെ സുരേഷ്, വള്ളില്‍ ശ്രീജിത്ത്, മലയില്‍ ബാലകൃഷ്ണന്, കെ വി സുധീഷ് എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
















