നാദാപുരം: യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം ആവേശകരമാകുന്നു. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ എടച്ചേരി പഞ്ചായത്തിലെ
തലായി അങ്ങാടിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. അമ്പിടാട്ടില്‍ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. എം.പി.ജാഫര്‍, വി.വി.മുഹമ്മദലി, ടി.കെ.അഹമ്മദ്, കെ.പി.ദാമോദരന്‍, പി.കെ.മുഹമ്മദ്, എ.സി.അഷ്കര്‍, സി.പവിത്രന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആലശ്ശേരി, പൂച്ചമുക്ക്, മീശ മുക്ക്, തുരുത്തി, കച്ചേരി ബാലവാടി, കോട്ടേമ്പ്രം, വേറ്റുമ്മല്‍, കോടഞ്ചേരി, ചെറുവല്ലൂര്‍, ചാലപ്രം, കോളശേരി, ആവോലം, പേരോട്, ഉമ്മത്തൂര്‍, ആദായ മുക്ക്, കുറുവന്തേരി, കായലോട്ട് താഴ, ചെക്യാട് ബാങ്ക് ഏരിയ, പാറേമ്മല്‍ പള്ളി, ജാതിയേരി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കല്ലുമ്മല് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം.കെ.അഷ്റഫ്, വി.പി.ദുല്‍ഖിഫില്‍, സി.കെ.നാസര്‍, അഡ്വ. ഫായിസ് ചെക്യാട്, അഹമദ് ചാത്തോത്ത് എന്നിവര്‍ പ്രസംഗിച്ചു.















