നാദാപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തെ അഴിമതിമുക്ത രാജ്യമാക്കി മാറ്റിയെന്നും കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ബിജെപി ദേശീയ വൈസ്
പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പില്‍ കേരളം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് എന്‍ഡിഎയുടെ എംഎല്‍എമാര്‍ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്ത് എന്‍ഡിഎസ് സ്ഥാനാര്‍ഥി സി.പി.വിപിന്‍ ചന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വലിയ വിപ്ലവം തന്നെയാണ് ഭാരതത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. റോഡ് ഡെവലപ്‌മെന്റ്, സീപോര്‍ട്ട്, എയര്‍പോര്‍ട്ട് അടക്കം സമസ്ത മേഖലകളിലും ഭാരതം ലോകത്തിന്റെ മുന്നില്‍ ഒന്നാമതെത്തിയെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ അധ്യക്ഷത വഹിച്ചു. ടി.കെ.പ്രഭാകരന്‍, എം.ടി.ഗോപിനാഥ്, ആര്‍.പി.ബിനീഷ്, പി.പി.ഇന്ദിര, രാജു തോട്ടുംചിറ, അഖില്‍ നാലാംകണ്ടി, കെ.കെ.രഞ്ജിത്ത്, എം.സി.ചാത്തു, അമല്‍ മരുതോങ്കര, കെ.ടി.കെ.ചന്ദ്രന്‍, ശ്രീജിത്ത്.വി.കെ എന്നിവര്‍ സംസാരിച്ചു. ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം.സി.അനീഷ് സ്വാഗതം പറഞ്ഞു. കല്ലാച്ചി പിവിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന് ശേഷം സ്ഥാനാര്‍ഥിയുടെ റോഡ് ഷോയും നടന്നു.















