
മൊകേരി: കുറ്റ്യാടി നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടി മൊകേരി കോളജ് സന്ദര്‍ശിച്ചു. കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരും
വിദ്യാര്‍ഥികളും അധ്യാപകരുമടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
നിരവധിയായ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചതിലെ ആത്മവിശ്വാസവുമായാണ് അദ്ദേഹം വീണ്ടും കോളജിലെത്തിയത്. എംഎല്‍എ ആസ്ഥിതിവികസന ഫണ്ടില്‍ നിന്നു 55 ലക്ഷം രൂപ ഉപയോഗിച്ച് കളി സ്ഥലവും പ്രവേശന കവാടവും പൂര്‍ത്തിയാക്കി. 78.95 ലക്ഷം ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനം നടത്തി. 4.50 കോടി ചെലവഴിച്ച് അക്കാദമിക് ആന്‍ഡ് ഡിജിറ്റല്‍ റിസോഴ്സ് സെന്റര്‍ നിര്‍മിച്ചു. 99.98 ലക്ഷം ചെലവില്‍ കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണി പൂര്‍ത്തീകരിച്ചു.















