ആയഞ്ചേരി: കേരളത്തിലെ പൊതുസമൂഹത്തോട് എല്ലാ കാര്യത്തിനും കടക്കു പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ തെരഞ്ഞെടുപ്പോടെ പുറത്തിരിക്കേണ്ടി വരുമെന്ന് കെപിസിസി
ട്രഷറര്‍ വി.എ.നാരായണന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി അടക്കം യുഡിഎഫ് വന്‍വിജയം നേടുമെന്നും ഐക്യ ജനാധിപത്യമുന്നണി അധികാരത്തിലെത്തുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കുറ്റ്യാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് വി.എം.ചന്ദ്രന് അധ്യക്ഷത വഹിച്ചു. വെങ്ങളം റഷീദ്, സി.വി.അജിത്ത്, പ്രമോദ് കക്കട്ടില്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, അച്യുതന് പുതിയെടുത്ത്, എടവത്ത് കണ്ടി കുഞ്ഞിരാമന്, സി.പി.വിശ്വനാഥന്, പി.പി.റഷീദ്, ബവിത്ത് മലോല്‍, സി.എ.നൗഫല്‍, ഇബ്രാഹിം മുറിച്ചാണ്ടി, വി.പി.കുഞ്ഞമ്മദ്, കണ്ണോത്ത് ദാമോദരന്‍, ഹാരിസ് മുറിച്ചാണ്ടി, മന്‍സൂര്‍ എടവലത്ത്, കെ.സജീവന് എന്നിവര്‍ സംസാരിച്ചു.














