വില്യാപ്പള്ളി: കൊറ്റിയാംവള്ളിയിലെ സ്ഫോടനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ വില്യാപ്പള്ളിയില്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം തോടന്നൂരില്‍
കെഎസ്യു നേതാവിന്റെ വീടിന് ബോംബെറിഞ്ഞതിന്റെ തുടര്‍ച്ചയാണ് വില്യാപ്പള്ളിയിലുണ്ടായ സ്ഫോടനമെന്ന് സംശയിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. സ്ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുഡിഎഫ് വില്യാപ്പള്ളി പഞ്ചായത്ത് ചെയര്മാന് സി.പി.ബിജു പ്രസാദ്, നേതാക്കളായ യൂനുസ് രാമത്ത്, നൈസാം രാജഗിരി, അജ്മല്‍ മേമുണ്ട, മുഹമ്മദ് ഉബൈദ്, പി.ടി.ഇല്യാസ്, ബാസിത്ത്.ഒ.ടി, എം.കെ.ഷക്കീബ്, അസ്ലം മാക്കനാട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.















