കൊയിലാണ്ടി: പൂക്കാട് ഭാഗത്ത് സര്‍വീസ് റോഡില്‍ സ്ഥാപിച്ച ഹമ്പ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വിനയാവുന്നു. ഗതാഗതകുരുക്ക് രൂക്ഷമാവുന്ന സ്ഥിതി.
പൂക്കാട് അണ്ടര്‍ പാസിന് തെക്ക് വശം കഴിഞ്ഞ ദിവസം സ്ഥാപിച്ച ഹമ്പാണ് വില്ലനായിരിക്കുന്നത്. സാധാരണയുള്ള ഹമ്പിനേക്കാള് ഉയരം കൂടിയതിനാല്‍ വാഹനങ്ങള്‍ പതുക്കെയാണ് കയറിയിറങ്ങുന്നത്. ഹമ്പ് ഉണ്ടെന്ന സിഗ്നല്‍ ബോര്‍ഡോ വെള്ള വരയോ ഇല്ലാത്തത് കാരണം വലിയ വാഹനങ്ങളടക്കം ബുദ്ധിമുട്ടുകയാണ്. ഒരു സൂചനയുമില്ലാത്തതിനാല്‍ വാഹനങ്ങള്‍ സഡന്‍ ബ്രേക്ക് ഇടേണ്ട സ്ഥിതി. കൊയിലാണ്ടി ഭാഗത്തേക്ക് വലിയ തരത്തിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.















