• Latest
  • Trending
പടക്കംപൊട്ടി പരിക്കേറ്റ സംഭവം: യുഡിഎഫിന്റെ രാഷ്ട്രീയ ദുരുദ്ദേശം തിരിച്ചറിയണമെന്ന് എല്‍ഡിഎഫ്

പടക്കംപൊട്ടി പരിക്കേറ്റ സംഭവം: യുഡിഎഫിന്റെ രാഷ്ട്രീയ ദുരുദ്ദേശം തിരിച്ചറിയണമെന്ന് എല്‍ഡിഎഫ്

March 27, 2026
വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

November 2, 2026
ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

November 2, 2026
സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

November 2, 2026
ചീക്കോന്നുമ്മല്‍ കുളമുള്ളതില്‍ റഹ്‌മാസ് ഫാബി അന്തരിച്ചു

ചീക്കോന്നുമ്മല്‍ കുളമുള്ളതില്‍ റഹ്‌മാസ് ഫാബി അന്തരിച്ചു

November 2, 2026
ബ​ക്രീ​ദ്: 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

കൊയിലാണ്ടി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

November 2, 2026
പതിനാറുകാരനെ കൊന്ന് ചാക്കില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

പതിനാറുകാരനെ കൊന്ന് ചാക്കില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

November 2, 2026
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി അബിന്‍ ഗുരുക്കള്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി അബിന്‍ ഗുരുക്കള്‍

November 2, 2026
സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു

സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു

November 2, 2026
പുറമേരി കേരളോത്സവം: നാട്ടകം അരൂര്‍ ചാമ്പ്യന്മാര്‍, യുവ പെരുമുണ്ടച്ചേരി റണ്ണറപ്പ്

പുറമേരി കേരളോത്സവം: നാട്ടകം അരൂര്‍ ചാമ്പ്യന്മാര്‍, യുവ പെരുമുണ്ടച്ചേരി റണ്ണറപ്പ്

November 2, 2026
കരുതലിന്റെ ഒന്നര പതിറ്റാണ്ട്; വാര്‍ഷികവും വയോജന സംഗമവും സംഘടിപ്പിച്ചു

കരുതലിന്റെ ഒന്നര പതിറ്റാണ്ട്; വാര്‍ഷികവും വയോജന സംഗമവും സംഘടിപ്പിച്ചു

November 2, 2026
‘വണ്ടി’യിലൂടെ കുതിപ്പ് തുടങ്ങി മേമുണ്ട; ജില്ലാശാസ്ത്രനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം

‘വണ്ടി’യിലൂടെ കുതിപ്പ് തുടങ്ങി മേമുണ്ട; ജില്ലാശാസ്ത്രനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം

November 2, 2026
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

വടകരയില്‍ സമരമുണ്ടാകില്ല; മുഴുവന്‍ ബസുകളും ഓടുമെന്ന് ഉടമസ്ഥസംഘം

November 2, 2026
Vatakara Varthakal
Monday, November 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പടക്കംപൊട്ടി പരിക്കേറ്റ സംഭവം: യുഡിഎഫിന്റെ രാഷ്ട്രീയ ദുരുദ്ദേശം തിരിച്ചറിയണമെന്ന് എല്‍ഡിഎഫ്

by newsdesk
March 27, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വില്യാപ്പള്ളിയിലെ കൊറ്റിയാംവള്ളിയില്‍ കയ്യില്‍ നിന്ന് അബദ്ധത്തില്‍ പടക്കം പൊട്ടി 17 വയസുള്ള വിദ്യാര്‍ഥിക്ക് പരിക്കുപറ്റിയ സംഭവത്തില്‍ യുഡിഎഫ് നടത്തുന്ന തെറ്റായ പ്രചരണം രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ളതാണെന്നും ഇത് തിരിച്ചറിയണമെന്നും എല്‍ഡിഎഫ് മേഖല കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമൂഹത്തിനകത്ത് പരസ്പര വിദ്വേഷം വളര്‍ത്താനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വശ്രമമാണ് ഇതിനു പിന്നില്‍. സോഷ്യല്‍ മീഡിയ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാര്‍ച്ച് സംഘടിപ്പിച്ചും കുറ്റ്യാടി മണ്ഡലത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഈ വിഷയത്തെ യുഡിഎഫ് വിനിയോഗിക്കുന്നതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി. കൊറ്റിയാംവള്ളി ഉത്സവത്തോടനുബന്ധിച്ച് പൊട്ടിച്ചിരുന്ന ഓല പടക്കങ്ങളില്‍ ചിലത് പൊട്ടാതെ വരികയും ഈ പടക്കങ്ങള്‍ എടുത്തു കൊണ്ടു പോയി വീട്ടില്‍ വെച്ച് പിന്നീട് വീണ്ടും പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് അബദ്ധത്തില്‍ 17 വയസുകാരന് കൈക്ക് പരിക്കുപറ്റിയത്. വസ്തുതാപരമായ ഈ വിഷയത്തെ രാഷ്ട്രീയ മാനം കൊടുത്ത് കൗമാരക്കാരനായ ഈ കുട്ടിയുടെ ജീവിതത്തിന്റെ ഭാവി തകര്‍ക്കുന്ന സമീപനമാണ് ഈ കാര്യത്തില്‍ യുഡിഎഫ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. വ്യാഴാഴ്ച വൈകുന്നേരം നടന്ന ഈ സംഭവം എങ്ങനെയാണ് ഉണ്ടായതെന്ന് സ്ഥലത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും അറിയാവുന്നതാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഒരു യുഡിഎഫ് നേതാവ് വില്യാപ്പള്ളിയില്‍ വന്ന ശേഷമാണ് ബോധപൂര്‍വം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള മാര്‍ഗമാക്കി ഇതിനെ മാറ്റിയത്. കുറ്റ്യാടി മണ്ഡലത്തില്‍ ആകെ തന്നെ കലാപം അഴിച്ചു വിടാനുള്ള പരിശ്രമമാണ് യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമുണ്ടാകുന്നത്. ഒരു വിദ്യാര്‍ഥിക്ക് വ്യക്തിപരമായി തോന്നിയ കൗതുകത്തിന്റെ ഭാഗമായി നടത്തിയ ഈ ഓലപ്പടക്കം പൊട്ടിക്കലിനെ നാട്ടിലാകെ കുഴപ്പം സൃഷ്ടിക്കാനുള്ള സന്ദര്‍ഭമായി വിനിയോഗിക്കുന്ന യുഡിഎഫിന്റെ നടപടി അവസാനിപ്പിക്കണമെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ നടപടിയില്‍ നിന്നു നേതൃത്വം പിന്തിരിയണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതാപരമായ കാര്യങ്ങള്‍ കണ്ടെത്തി കൃത്യമായി ജനങ്ങളെ അറിയിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. പി.സി.സുരേഷ്, പി.കെ.കൃഷ്ണദാസ്, പി.എം.ലീന, മലയില്‍ ബാലകൃഷ്ണന്‍, എന്‍.എം.രാജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍

November 2, 2026
ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു

November 2, 2026
സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി

November 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന; 52-കാരന്‍ അറസ്റ്റില്‍
  • ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു
  • സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by