
പയ്യോളി: രാസലഹരിയുമായി എറണാകുളത്ത് പിടിയിലായ പ്രതിയുടെ ഇരിങ്ങലിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എംഡിഎംഎയുടെ വന്‍ ശേഖരം കണ്ടെത്തി. ഇരിങ്ങല്‍
അഴീക്കല്‍ കടവ് പുതിയോട്ടും കണ്ടി മുഹമ്മദ് അജ്മലിന്റെ (24) വീട്ടില്‍ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മുഹമ്മദ് അജ്മലിനെയും തൃശ്ശൂര്‍ സ്വദേശി ഫാസിലിനെയും എംഡിഎംഎയുമായി എറണാകുളത്ത് പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് റൂറല്‍ ഡാന്‍സാഫും വടകര ഡിവൈഎസ്പിയുടെ സ്ക്വാഡും ചേര്‍ന്ന് ഇയാളുടെ ഇരിങ്ങലിലെ വീട്ടില്‍ പരിശോധന നടത്തിയതും 86 ഗ്രാം
എംഡിഎംഎ കണ്ടെടുത്തതും.
വീട്ടിലെ അലമാരയ്ക്കകത്ത് മൊബൈല്‍ ഫോണ്‍ ബോക്സിനകത്ത് ചെറു പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
കോഴിക്കോട് റൂറല്‍ ഡാന്‍സാഫ് എസ്ഐമാരായ വിനീത് വിജയന്, മനോജ് രാമത്ത്, എഎസ്ഐ വി.വി.ഷാജി, സിപിഒ അനൂപ് സെന്‍, വടകര ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ചിത്രദാസ്, സിപിഒ ലിനീഷ്, പയ്യോളി പോലീസ് സിപിഒ അശ്വതി എന്നിവരാണ് ഇരിങ്ങലെ പരിശോധന നടത്തിയത്.















