പുറമേരി: മരണശയ്യയിലായ ഇടത് സര്‍ക്കാര്‍ ഇനി തിരിച്ചുവരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.അബു. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയ ഇടത
സര്‍ക്കാര്‍ തിരിച്ചു വരാതിരിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം-അദ്ദേഹം പറഞ്ഞു. പുറമേരി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ഇനി കേരളം കഷ്ടപ്പാടിന്റേയും വറുതിയുടേയും കാലമാകരുതെന്ന് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. നിത്യജീവിതത്തിന് പ്രതിസന്ധിയും പ്രയാസവും ഇനി ഉണ്ടാകരുതെന്നും അതിന് യുഡിഎഫിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, ടി.കുഞ്ഞിക്കണ്ണന്, കളത്തില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. വി.എം.ചന്ദ്രന്, കെ.ടി.അബ്ദുറഹിമാന്, എ.കെ.ഭാസ്കരന്, കെ.സജീവന് സി.വി.അജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, പി.അജിത്ത്, മുഹമ്മദ് പുറമേരി, എ.പി.മുനീര്‍, എം.എ.ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.














