
വടകര: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടകര തഹസില്‍ദാര്‍ എല്‍.കെ.സുബൈര്‍ മുമ്പാകെയാണ് പാറക്കല്‍
പത്രിക നല്‍കിയത്. മുന്നണി നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, അഡ്വ.പ്രമോദ് കക്കട്ടില്‍, കെ.ടി അബ്ദുറഹിമാന്, കാവില്‍ രാധാകൃഷ്ണന് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
കുറ്റ്യാടിയില്‍ ചരിത്ര വിജയം നേടുമെന്ന് പത്രിക നല്കിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിനതീതമായി തനിക്ക് പിന്തുണ ലഭിക്കും. ഒരു
കാലഘട്ടത്തിലുമില്ലാത്തത്ര സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് കേരളത്തിലെന്നും അതിന്റെ ഗുണം കുറ്റ്യാടിയിലുമുണ്ടാവുമെന്നും പാറക്കല്‍ പറഞ്ഞു.
റസ്റ്റ് ഹൗസ് പരിസരത്തു നിന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാര്‍ഥി താലൂക്ക് ഓഫീസില്‍ എത്തിയത്.
















