കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന് 27ന് തുടക്കം. രാവിലെ ക്ഷേത്രത്തില്‍ മേല്‍ശാന്തി
പ്രവേശിക്കുന്ന ചടങ്ങിന് പിന്നാലെ 6.30ന് ഉത്സവം കൊടിയേറും. കാഴ്ച ശീവേലി മേളപ്രമാണം തൃക്കുറ്റിശ്ശേരി ശിവശകരമാരാര്. തുടര്‍ന്ന് കൊണ്ടാടും പടി, കുന്യോറമല ഭഗവതി ക്ഷേത്രം, കുട്ടത്തു കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള ഭക്തിസാന്ദ്രമായ അവകാശ വരവുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 10.30 ന് ശിവഗംഗ നാഗരാജ് അവതരിപ്പിക്കുന്ന സോപാന സംഗീതം, വൈകീട്ട് കാഴ്ചശീവേലി മേളപ്രമാണം വെളുത്തുരുത്തി ഉണ്ണി നായര്‍. രാത്രി 7.30ന് ബ്രന്മജന്സ് അവതരിപ്പിക്കുന്ന ഭക്തി ഗാനാലാപനം. മാര്‍ച്ച് 28 ന് രാവിലെ കാഴ്ചശീവേലി മേളപ്രമാണം പോരുര്‍ ഹരിദാസ്, 10.30ന് രുദ്രസംഗീതം, കല്‍പ്പറ്റ സുരേഷ് നാരായണന് വൈകീട്ട് കാഴ്ചശീവേലി മേളപ്രമാണം ഇരിങ്ങാപ്പുറം ബാബു, 7.30 ന് സംഗീത സംവിധായകന് വിദ്യാധരന് നയിക്കുന്ന സംഗീത നിശ. രാത്രി 8 മണിക്ക് സദനം ജിതിന്, നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ ഇരട്ട തായമ്പക. മാര്‍ച്ച് 29ന് രാവിലെ കാഴ്ചശീവേലി, മേളപ്രമാണം ചൊവ്വല്ലൂര്‍ മോഹനവാര്യര്‍, 10.30 ന് വടകര അക്ഷര ശ്ലോകപരിഷത്തിന്റെ അക്ഷരശ്ലോക സദസ്, രാത്രി 7 മണി നൃത്ത സന്ധ്യ, ക്ഷേത്ര കലാ അക്കാദമി. 8 മണി തായമ്പക ചെചെറുതാഴം ചന്ദ്രന്, 8.30 മ്യൂസിക്കല്‍ ഫ്യൂഷനും കോട്ടയം മാളവിക, സുനില്‍ പ്രയാഗ് മാര്‍ച്ച് 30 തിങ്കളാഴ്ച കാഴ്ചശീവേലി മേളപ്രമാണം മട്ടന്നൂര്‍ ശ്രീകാന്ത്, 10.30 ന് ആധ്യാത്മിക പ്രഭാഷണം ഷീബ ബഹന്‍ജി, വൈകീട്ട് കാഴ്ചശീവേലി, മേളപ്രമാണം മണ്ണാര്‍ക്കാട് മോഹന്‍ദാസ്, രാത്രി 8 മണി ഇരട്ട തായമ്പക, ആലങ്ങോട്ട് സന്തോഷ് മാരാര്‍,
അശോക്.ജി മാരാര്‍, 8.00 മണിക്ക് പിന്നണി ഗായിക ആര്യനന്ദ.ആര് ബാബുവും അരവിന്ദും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ്. 31 ന് കാഴ്ചശീവേലി, മേളപ്രമാണം തൃപ്പങ്ങോട്ട് പരമേശ്വര മാരാര്‍. 10.30ന് നാരായണീയം പാരായണം. വൈകീട്ട് കാഴ്ച ശീവേലി മേളപ്രമാണം ചെറുശ്ശേരി കുട്ടന് മാരാര്‍. 8 മണിക്ക് തായമ്പക സദനം രാമകൃഷ്ണന്. രാത്രി നാടകം ദേവി ചണ്ഡിക. ഏപ്രില്‍ 1 ചെറിയ വിളക്ക് ദിവസം രാവിലെ കാഴ്ചശീവേലി മേള പ്രമാണം നീലേശ്വരം നന്ദകുമാര്‍. തുടര്‍ന്ന് വണ്ണാന്റെ അവകാശ വരവ്. കോമത്ത് പോക്ക്. 10.30 ന് സംഗീതാര്‍ച്ചന. വൈകീട്ട് നാല് മണിയ്ക്ക് പാണ്ടിമേള സമേതമുള്ള കാഴ്ച ശീവേലിയ്ക്ക് പഴുവില്‍ രഘുമാരാര്‍ മേളപ്രമാണിയാവും രാത്രി 7.30 ന് ഇരട്ട തായമ്പക ശുകപുരം ദിലീപ്, ശുകപുരം രഞ്ജിത്ത്, 7.30 ന് നടിയും പിന്നണി ഗായികയുമായ രമ്യ നമ്പീശന് നയിക്കുന്ന മ്യൂസിക് ബാന്റ് സഞ്ചാരിയുടെ ഗാനമേള. ഏപ്രില്‍ 2 വ്യാഴാഴ്ച വലിയ വിളക്ക് കാഴ്ചശീവേലി മേളപ്രമാണം കലാനിലയം ഉദയന്‍ നമ്പൂതിരി. തുടര്‍ന്ന് മന്ദമംഗലത്ത് നിന്നുള്ള വസൂരിമാല വരവും വൈകീട്ട് മൂന്ന് മണിയോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആചാര വരവുകളും ആഘോഷവരവുകളും ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി 7 മണിയ്ക്ക്
ഇന്‍സ്ട്രുമെന്റല്‍ ലൈവ് പെര്‍ഫോമന്‍സും രാത്രി 11 മണിക്ക് ശേഷം സ്വര്‍ണ നെറ്റിപട്ടം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പ്രമുഖ വാദ്യകുലപതികള്‍ പങ്കെടുക്കുന്ന രണ്ട് പന്തി മേളത്തോടെ പുറത്ത് എഴുന്നള്ളിക്കും. ഒന്നാം പന്തി മേളം ശുകപുരം ദിലീപും രണ്ടാം പന്തി മേളം കല്ലൂര്‍ ഉണ്ണികൃഷ്ണമാരാരും നയിക്കും. പുലര്‍ച്ചെ വാളകം കൂടും ഉത്സവത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ 3 കാളിയാട്ട ദിനത്തില്‍ രാവിലെ ഓട്ടന്തുള്ളല്. 10 മണിക്ക് ദേവസങ്കീര്‍ത്തനം ഭജന്‍സ്, വൈകീട്ട് കൊല്ലത്ത് അരയന്റെ വരവ് വേട്ടുവരുടെയം, തണ്ടാന്‍ വരവുകളും മറ്റ് അവകാശ വരവുകളും എത്തിച്ചേരും. തുടര്‍ന്ന് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിക്കും. നിശ്ചിത വഴികളിലുടെ പാലച്ചുവട്ടിലെത്തി ചടങ്ങുകള്‍ക്ക് ശേഷം പ്രമുഖരായ വാദ്യകുലപതികളുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിനു ശേഷം ക്ഷേത്രകിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി രാത്രി 11 മണിക്കും 12 മണിക്കുള്ളില്‍ വാളകം കൂടും. കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും.















