
നാദാപുരം: കേരളത്തില്‍ മൂന്നാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന് പറഞ്ഞു. കല്ലാച്ചിയില്‍ എല്‍ഡിഎഫ്
നാദാപുരം നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ നേതൃത്വം നല്‍കിയതെന്ന് മോഹനന് പറഞ്ഞു.
ഇ.കെ.വിജയന് എംഎല്‍എ അധ്യക്ഷനായി. കെ.പി.മോഹനന് എംഎല്‍എ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, സ്ഥാനാര്‍ഥി അഡ്വ. പി.വസന്തം, ബോബി മൂക്കന്‍തോട്ടം, സമദ് നരിപ്പറ്റ, പി.രാധാകൃഷ്ണന്, ബിജു കായക്കൊടി, സി.എം.മാത്യു, കരിമ്പില്‍
വസന്ത, എ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പി.പി.ചാത്തു സ്വാഗതം പറഞ്ഞു.
നിയോജകമണ്ഡലം ഭാരവാഹികള്‍: എ.മോഹന്‍ദാസ് (പ്രസിഡന്റ്). ഇ.കെ.വിജയന് എംഎല്‍എ (ജനറല്‍ കണ്‍വീനര്‍). എ.എം.റഷീദ്, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്, ബോബി മൂക്കന് തോട്ടം, വി.എ.അമ്മദ് ഹാജി, കരിമ്പില്‍ വസന്ത, സി.എച്ച്.മോഹനന്, സി.എം.മാത്യു (സെക്രട്ടറിമാര്‍). വി.പി.കുഞ്ഞികൃഷ്ണന്, കെ.കെ.മോഹന്‍ദാസ്, ഇ.കെ.സജിത്ത് കുമാര്‍, കരിമ്പില്‍ ദിവാകരന്, ആന്റെണി ഇരൂരി, പി.എം.നാണു, കെ.ജി.ലത്തീഫ്, ബിജു കായക്കൊടി (വൈസ് പ്രസിഡന്റുമാര്‍). രജീന്ദ്രന്‍ കപ്പള്ളി (ട്രഷറര്‍).
















