വടകര: ചരിത്രവീഥികളില്‍ പുളകമായ വടകര കോട്ടപ്പറമ്പില്‍ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി എല്‍ഡിഎഫ് വടകര മണ്ഡലം കണ്വെന്ഷന് നടത്തി. ഇക്കുറി വടകര തിരിച്ചു പിടിക്കുമെന്ന് കണ്‍വെന്‍ഷനില്‍ പ്രഖ്യാപനമുയര്ന്നു. ആര്‍ജെഡി
സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വടകരയില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്ക്കരന്‍, ആര്.സത്യന്, ഇ.പി.ദാമോദരന്‍, എന്‍.എം.ബിജു, പി.സത്യനാഥന്, ടി.പി.ഗോപാലന്, സി.കെ.കരീം, റഫീഖ് അഴിയൂര്‍, പി.പ്രദീപന്, കെ.കെ.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. മനയത്ത് ചന്ദ്രന് ചെയര്‍മാനായും ടി.പി.ബിനീഷ് സെക്രട്ടറിയും സി.കുമാരന് കണ്‍വീനറും വി.കെ.സന്തോഷ് ട്രഷററുമായ 251 അംഗ കമ്മറ്റി നിലവില്‍ വന്നു. സി.ഭാസ്ക്കരന്‍, ആര്.സത്യന്, ആര്.ഗോപാലന്, പി.കെ.ശശി, സി.കെ.കരീം, കെ.ലീല, കെ.കെ.കൃഷ്ണന്, റഫീഖ് അഴിയൂര്‍, പി.പി.രാജന്, പി.സോമശേഖരന്‍, ടി.എന്‍.കെ.ശശീന്ദ്രന്, പി.സത്യനാഥന് എന്നിവര്‍ വൈസ് പ്രസിഡന്റ് മാരാണ്. കെ.പി.ബിന്ദു, ഷൈജി പ്രമോദ്, എം.പി.അബ്ദുള്ള, കെ.എ.മൂസ ഹാജി, പ്രസാദ് വിലങ്ങില്‍, സി.പി.രാജന്, ടി.രാധാകൃഷ്ണന്, ബാബു കൊയിലോത്ത്, ലതികാ ശ്രീനിവാസ്, ചൊക്രന്റവിട ചന്ദ്രന്, എന്‍.എം.ബിജു, കെ.പ്രകാശന് എന്നിവര്‍ ജോ. സെക്രട്ടറിമാരാണ്.















