
വടകര: സാധാരണ ഏപ്രില്‍ മാസത്തില്‍ വിഷുവിന്റെ വരവ് അറിയിച്ച്
പൂക്കാറുള്ള കണിക്കൊന്ന ഇത്തവണ നേരത്തേ പൂത്തു. പലയിടത്തും സ്വര്‍ണവര്‍ണ പൂക്കള്‍ കാറ്റിലാടിയുലയുന്ന കാഴ്ച. ഇക്കുറി ജനുവരി, ഫെബ്രുവരി മാസത്തില്‍ തന്നെ കൊന്ന പൂക്കാന്‍ തുടങ്ങി. വടകര-തണ്ണീര്‍പന്തല്‍ റോഡില്‍
പലയിടത്തും പൂത്തുലഞ്ഞ കൊന്ന യാത്രക്കാരെ ആകര്‍ഷിക്കുന്നു. കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് മുന്നിലെ മരം ജനുവരിയില്‍ തന്നെ പൂത്ത് തുടങ്ങി. വിഷുവിന് ഒരു മാസത്തിലേറെ സമയമുണ്ടെന്നിരിക്കേ, നേരത്തെ പൂത്ത് നിറഞ്ഞ പൂക്കള്‍ വിഷുവിന് മുന്‍പേ കൊഴിഞ്ഞു പോകുമോ എന്ന ആശങ്കയുണ്ട്. വിഷുവിന് ഒഴിച്ചുകൂടാത്തതാണ് കണിക്കൊന്ന. സമൃദ്ധിയുടെ അടയാളമായ വിഷുവിന്റെ ആദ്യനാളില്‍ വീടുകളില്‍ മാങ്ങക്കും വെള്ളരിക്കുമൊപ്പം കണിക്കൊന്നയും ഇടംപിടിക്കും. പിറ്റേന്ന് പുലര്‍ച്ച കണികാണാന്‍ വെക്കുന്ന സാധനങ്ങളുടെ കൂടെയും കണിക്കൊന്ന നിര്‍ബന്ധമാണ്. കൊടുചൂടിലും പൂത്തുലയുന്ന കൊന്ന പ്രൃകൃതിയുടെ വരദാനമാണ്.
-ആര്‍.വിജയന്‍















