
മടപ്പള്ളി: കേരളത്തിലെ വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണമെന്ന് സീനിയര്‍ സിറ്റിസന്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഒഞ്ചിയം മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാകെ മാതൃകയായി വയോജന കമ്മീഷനും വയോജന ബജറ്റും
അവതരിപ്പിച്ചുകൊണ്ട് കേരള ഗവണ്‍മെന്റ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ഗുണങ്ങള്‍ വയോജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു.
നാദാപുരം റോഡില്‍ കേളുവേട്ടന്‍ ഹാളില്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ.എം.ജയരാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് എം.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു. വി.പി.കുഞ്ഞി കൃഷ്ണന്‍, പി.ശ്രീധരന്‍, സി.പി.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി കരിമ്പില്‍ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
















