
വടകര: നാടകം കണ്ണിന്റെ കലയാണെന്നും ഞങ്ങളോട് പറയേണ്ട, കാണിച്ചുതരൂ എന്നാണ് പ്രേക്ഷകന്‍ ആവശ്യപ്പെടുന്നതെന്നും നാടകകൃത്തും നടനുമായ രാജന്‍ ചെറുവാട്ട് പറഞ്ഞു.
ആദ്യ വായന എന്ന കളിക്കളത്തിന്റെ പ്രതിമാസ പരിപാടിയില്‍ തയ്യുള്ളതില്‍ രാജന്‍ വായിച്ചവതരിപ്പിച്ച ‘ജലനടനം’ എന്ന എന്ന നാടകത്തെ വിലയിരുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ടി.ദാമോദരന്‍, ടി.കെ.വിജയരാഘവന്‍, ടി.ജി.മയ്യണ്ണൂര്‍, റൂബി, ടി.രാധാകൃഷ്ണന്‍, കെ.പി.സുനില്‍ കുമാര്‍, ബാബു പറമ്പത്ത്, വി.മോഹന്‍ദാസ്, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.















