
കണ്ണൂര്‍: പിതാവ് ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തയ്യിലിലെ ഹൂറിന് മഹബൂബിക്കാണ് ജീവന് നഷ്ടമായത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെയാണ്
അപകടം. സംഭവത്തില്‍ പിതാവ് ഷഫാഖത്തിനെതിരെ പോലീസ് കേസെടുത്തു.
വീടിന്റെ നടവഴിയില്‍ നിന്ന കുട്ടിയെ പിന്നോട്ട് എടുത്ത കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം രാത്രി കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
















