
അരൂര്‍: ബ്യൂട്ടി പാര്‍ലറില്‍ പൊട്ടിത്തെറി. ആളപായം ഒഴിവായത് തലനാരിഴക്ക്. അരൂര്‍ പെരുണ്ടച്ചേരിയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഇന്‍വര്‍ട്ടറും എ.സി യും ഉള്‍പ്പെടെയുള്ളവ തകര്‍ന്നിട്ടുണ്ട്. എങ്ങിനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന്
വ്യക്തമല്ല. കടക്കുള്ളിലെ സകലതും തകര്‍ന്നിട്ടുണ്ട്. യുപി സ്വദേശികളായ നയീം, സമീര്‍ ഖാന്‍ എന്നിവര്‍ വാടകക്കെടുത്താണ് ബ്യൂട്ടി ഹബ്ബ് എന്ന സ്ഥാപനം നടത്തുന്നത്. സംഭവസമയത്ത് ഒരാള്‍ കടക്ക് പുറത്തായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാദാപുരത്ത് നിന്ന് പോലിസും ആയഞ്ചേരി നിന്ന് കെഎസ്ഇബി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. കൂടുതല്‍ പരിശോധന വ്യാഴാഴ്ച നടത്തും.
















