
വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ മാലിന്യപ്രശ്‌നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. ഇതു സംബന്ധിച്ച് സ്പാര്‍ക് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന് നിവേദനം നല്‍കി.
മാലിന്യം ഒഴുകി വരുന്നത് റസിഡന്റ്‌സ്
പരിധിയിലൂടെയാണ്. ഇവിടങ്ങളിലെ കിണറുകള്‍ മലിനിമാകാന്‍ ഇത് കാരണമാകുന്നു. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷന്‍ നിവേദനം നല്‍കിയത്. ഭാരവാഹികളായ ഷിജേഷ്, മുളിയില്‍ വിജയന്‍, കെ.പി.അശോകന്‍, സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കി.
















