വൈക്കിലശ്ശേരി: ചോറോട് ഗേറ്റ്-മലോല്‍ മുക്ക്-ഓര്‍ക്കാട്ടേരി റോഡിലെ ഇല്ലത്ത് താഴെ പാലം അടച്ചു ഗതാഗതം പൂര്‍ണമായി തടഞ്ഞതില്‍ പ്രതിഷേധം ഉയരുന്നു. പാലത്തിനു
ബലക്ഷയം ഉണ്ടെന്ന കാരണത്താലാണ് ഗതാഗതം തടഞ്ഞത് എന്നാണ് ന്യായീകരണം. എന്നാല്‍ പാലം അപകടാവസ്ഥയില്‍ എന്ന് ചിലര്‍ പിഡബ്ല്യുഡി വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിച്ച് ആദ്യം ചെയ്തത് ചെറു വാഹനങ്ങള്‍ ഓടിക്കാനും ഭാരം കയറ്റിയതുള്പെടെയുള്ള വാഹനങ്ങള്‍ ഓടുന്നത് തടസ്സപ്പെടുത്താനുമായിരുന്ന് തീരുമാനം. പിന്നീട് ചില ഇടപെടലുകളുടെ ഭാഗമായിട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ വന്ന് ചെറുവാഹനങ്ങള്‍ അടക്കം പോകുന്നത് തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി.
ഓട്ടോറിക്ഷകളടക്കം നിരവധി ചെറു വാഹനങ്ങള്‍ ദൈനംദിനം സര്‍വീസ് നടത്തുന്ന റോഡാണിത്. 30 ഓട്ടോറിക്ഷകള്‍ വൈക്കിലശ്ശേരി റോഡില്‍ മാത്രം നിര്‍ത്തി വൈക്കിലശ്ശേരി-ഓര്‍ക്കാട്ടേരി റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏറാമല സ്കൂള്‍, ഓര്‍ക്കാട്ടേരി ടൗണിലെ നിരവധി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോകേണ്ടവര്‍ കാര്‍ത്തികപ്പള്ളി റോഡിലൂടെ എത്തിച്ചേരേണ്ട സ്ഥിതിയാണ്. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഈ രീതിയില്‍
ചുറ്റിപ്പോകേണ്ടി വരികയാണ്. ചെറു വാഹനങ്ങള്‍ പോകുന്നതിന് ഇപ്പോഴും പാലത്തിന് ബലമുണ്ടെന്നിരിക്കെ പൂര്‍ണമായും അടച്ചുപൂട്ടിയ നടപടി എത്രയും വേഗം മാറ്റണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം. ചെറുവാഹനങ്ങള്‍ പോകാനുള്ള സംവിധാനം ഒരുക്കണമെന്ന് പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ട് മോട്ടോര്‍ തൊഴിലാളികള്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ യോഗം വൈക്കിലശേരി ലോഹ്യാ സ്മാരക മന്ദിരത്തില്‍ ചേര്‍ന്നു. ഇ.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഓര്‍ക്കാട്ടേരി യൂണിറ്റ് പ്രസിഡന്റ് കെ.ഇ.ഇസ്മയില്‍, മോട്ടോര്‍ തൊഴിലാളി യൂണിയന് പ്രതിനിധികളായ സത്യന് എടച്ചേരി, പ്രസാദ് വിലങ്ങില്‍, രാജീവന് ആശാരി മീത്തല്‍, ദാമോദരന്‍.എം.പി, നിസാര്‍.സി.പി, രവി മരത്തപ്പള്ളി, രാമചന്ദ്രന് കൊല്ലോടി, ശ്രീനേഷ്.കെ.കെ, ശശീന്ദ്രന്.പി.സി, ബിജു കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.















