ആയഞ്ചേരി: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍എംഎംഎസ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി
പാറക്കല്‍ അബ്ദുല്ല എംഎല്‍എയുടെ വിദ്യാഭ്യാസ പദ്ധതിയായ ‘ബില്‍ഡ് യുവര്‍ ഡ്രീംസ്’ന്റെ നേതൃത്വത്തില്‍ മെഗാ പരിശീലനം സംഘടിപ്പിച്ചു. ആയഞ്ചേരി കയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന പരിശീലന ക്യാമ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നവംബര്‍ ഏഴിന് നടക്കുന്ന എന്‍എംഎംഎസ് പരീക്ഷയ്ക്ക് ആയിരത്തോളം വിദ്യാര്‍ഥികളാണ് കുറ്റ്യാടി മണ്ഡലത്തില്‍ നിന്നും പങ്കെടുക്കുന്നത്. പരിശീലന പരിപാടിയില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികള്‍ക്കും പരിശീലന സഹായിയായ കൈപുസ്തകത്തിന്റെ വിതരണവും പൂര്‍ത്തിയാക്കി. തോടന്നൂര്‍ ബിആര്‍സി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മുജീബുറഹ്മാന്‍ അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ എം.എം.മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ നാസര്‍, ട്രെയിനര്‍മാരായ സായ് കൃഷ്ണ, മുഹ്സിന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















