
ഓര്‍ക്കാട്ടേരി: ശിവ-ഭഗവതി ക്ഷേത്ര ഭരണം പിടിച്ചെടുക്കാനുള്ള ആര്‍എസ്എസ്-സംഘപരിവാര്‍ ഗൂഢാലോചനക്കും ആക്രമണത്തിനുമെതിരെ ഓര്‍ക്കാട്ടേരിയില്‍ സര്‍വകക്ഷി പ്രകടനവും പൊതുയോഗവും നടത്തി. ജീര്‍ണോദ്ധാരണകമ്മിറ്റി ജനറല്‍ സെക്രട്ടറി സി.കെ.രാജീവിനെ മര്‍ദിച്ചതിനെയും മിനുട്‌സ് ബുക്ക് തട്ടിയെടുത്ത സംഭവത്തെയും യോഗം ശക്തമായി അപലപിച്ചു.
ജീര്‍ണോദ്ധാരണ കമ്മിറ്റിക്ക് യോഗം സര്‍വ പിന്തുണയും പ്രഖ്യാപിച്ചു. പ്രദേശത്ത് ശാന്തിയും
സമാധാനവും നിലനിര്‍ത്തണമെന്നു യോഗം ആവശ്യപ്പെട്ടു.
കച്ചേരി മൈതാനില്‍ നടന്ന പൊതുയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എന്‍. ബാലകൃഷ്ണന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍. വേണു, ശുഹൈബ് കുന്നത്ത്, പറമ്പത്ത് പ്രഭാകരന്‍, ഇ.രാധാകൃഷ്ണന്‍, എസ്.ഹരിദേവ്, കുനിയില്‍ രവീന്ദ്രന്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി.കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
















