
ആയഞ്ചേരി: നാലു കോടി രൂപ ചെലവില്‍ ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തിക്ക് തുടക്കം. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു.
ആയഞ്ചേരി മുതല്‍ മുള്ളന്‍ മുക്ക് വരെ നീളുന്ന 4 കിലോമീറ്റര്‍ റോഡാണ് ഈ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. 40 എംഎം, എംഎസ്എസ് നിലവാരത്തില്‍ റോഡ് ഉയര്‍ത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രവൃത്തിയുടെ ഭാഗമായി 3 കള്‍വേട്ടുകള്‍
നിര്‍മിക്കും. ആവശ്യമുള്ള ഭാഗങ്ങളില്‍ ഡ്രെയ്‌നേജ്, റോഡ് സുരക്ഷാ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു വ്യൂ പോയിന്റ് കൂടി നിര്‍മിക്കാനുള്ള തുക എസ്റ്റിമേറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ.ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
















