
നാദാപുരം: അയ്യപ്പന്റെ സ്വര്‍ണം കക്കാന്‍ കൂട്ട് നിന്നവരുടെ കയ്യില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ യുവാക്കള്‍ കര്‍മ രംഗത്തിറങ്ങണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം പുളിയാവ് നാഷണല്‍ കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള
അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ കേരളം ഞെട്ടിയിരിക്കുകയാണ്. രാഷ്ട്രീയ അജണ്ടയോടൊപ്പം സാമ്പത്തിക ലാഭവും സംഘാടകര്‍ ലക്ഷ്യം വെച്ചിരുന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതിലൂടെ മനസിലായത്. അധിക തുകക്ക് തോന്നിയ പോലെ കരാര്‍ നല്‍കുകയായിരുന്നെന്നാണ് ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ ധന സ്ഥിതി ഏറ്റവും മോശം സാഹചര്യത്തിലൂടെ നീങ്ങുമ്പോള്‍ ധൂര്‍ത്തുകള്‍ നടത്തി വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് ഭരണ കൂടം ശ്രമിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിന് മാതൃകയായ നമ്മുടെ നാട്ടില്‍ ചികിത്സാ പിഴവ് മൂലം വയറ്റില്‍ കത്രിക മറന്ന് ഹര്‍ശിന ഇന്നും വേദന കൊണ്ട് പുളയുകയാണ്. സര്‍വകലാശാലകളില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടാതെ സീറ്റ് ഒഴിഞ്ഞു
കിടക്കുന്ന കാലം കേരളത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.എം.ഹംസ അധ്യക്ഷനായി. യുഡിഎഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ്, മുഹമ്മദ് ബംഗ്ലത്ത്, എം പി ജാഫര്‍, അബ്ദുള്ള വയലോളി, അഹമ്മദ് കുറുവയില്‍,വി ജലീല്‍, എ എഫ് റിയാസ്, മരുന്നോളി കുഞ്ഞബ്ദുല്ല, അജ്മല്‍ തങ്ങള്‍സ്, സി ഫാസില്‍, മുഹമ്മദ് പേരോട്, ഒ മുനീര്‍, ഇ വി അറഫാത്ത്, പൊയില്‍ ഇസ്മായില്‍, ഷാഫി തറമ്മല്‍, ടി കെ ആദില്‍, സലീം എടവലത്ത്, കെ വി അര്‍ഷാദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇ.ഹാരിസ് സ്വാഗതം പറഞ്ഞു.
















