
വില്ല്യാപ്പള്ളി: മാലിന്യ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വില്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ ഉദ്ഘാടനം
ചെയ്തു
ചട്ടം ലംഘിച്ചു കെട്ടിട നിര്‍മാണം നടത്തിയവര്‍ക്കെതിരെയും കക്കൂസ് മാലിന്യങ്ങള്‍ പൊതു ഓവുചാലില്‍ ഒഴുക്കിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാധാകൃഷ്ണന്‍ കാവില്‍ പറഞ്ഞു. വാണിജ്യാവശ്യങ്ങള്‍ പ്രകാരം പെര്‍മിഷന്‍ വാങ്ങിയ കെട്ടിടങ്ങളില്‍ അനധികൃതമായി വാടകക്കാരെ താമസിപ്പിക്കല്‍, പെര്‍മിഷനെടുത്ത ശേഷം നിയമം തെറ്റിച്ചുകൊണ്ട് കെട്ടിടമുറികളില്‍ മാറ്റം വരുത്തല്‍ എന്നിവ നടത്തിയവര്‍ക്കെതിരെ മുഖം
നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി പി. ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ടി. ഭാസ്‌കരന്‍, എം.പി വിദ്യാധരന്‍, എന്‍.ബി പ്രകാശ് കുമാര്‍, എന്‍. ശങ്കരന്‍, വി. മുരളീധരന്‍, പാറേമ്മല്‍ ബാബു, ഹരിദാസ് വി.പി, പടിയുള്ളതില്‍ സുരേഷ്, വി.കെ ബാലന്‍, അനില്‍കുമാര്‍ കൊളത്തൂര്‍, പി.പി രാജീവ്, അപര്‍ണ.കെ എന്നിവര്‍ പ്രസംഗിച്ചു.
















