വടകര: ചോറോട് ഈസ്റ്റ് പ്രദേശത്തെ വെള്ളപ്പൊക്കത്തിനു പരിഹാരമായി തോട് നിര്‍മിക്കുമെന്ന പ്രഖ്യാപനം മാസങ്ങളായിട്ടും നടപ്പാക്കി തുടങ്ങിയില്ലെന്ന്
ആക്ഷേപം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി 34 ലക്ഷം രൂപ പാസാക്കിയെന്ന് ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചതല്ലാതെ സ്ഥല ഉടമകളില്‍ നിന്ന് ഇത് വരെ അനുവാദം വാങ്ങുന്ന പ്രവൃത്തി പോലും നടന്നിട്ടില്ലെന്നാണ് ആക്ഷേപം. തോട് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടി നാളിതുവരെയായി ചെയ്തിട്ടില്ല. കാലവര്‍ഷം ആരംഭിച്ചാല്‍ ചോറോട് ഈസ്റ്റ് മഠത്തില്‍ മുക്ക് മുതല്‍ ഉരുളിമുക്ക് വരെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകാറ്. പ്രദേശത്തെ നിരവധി വീടുകള്‍ ഒഴിഞ്ഞു പോവേണ്ട സാഹചര്യമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വരെ ഉണ്ടായത്. പഞ്ചായത്തില്‍ പുതിയ ഭരണസമിതി വന്നിട്ടും നാളിതുവരെ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. കനാല്‍ തുറന്നാല്‍ തോടിന്റെ പണിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാവും. പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ഈ കാലവര്‍ഷവും പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കും. പഞ്ചായത്തിന്റെ ഈ അലസതയ്‌ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് ജിബിന്‍ രാജ്, കാര്‍ത്തിക് ചോറോട്, അഖില്‍ നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.















