
മണിയൂര്‍: പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ടി.കെ.ജി.മണിയൂരിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. അനുസ്മരണ പരിപാടി പുരോഗമന കലാസാഹിത്യ സംഘം വടകര ഏരിയ സെക്രട്ടറി ആര്‍. ബാലറാം ഉദ്ഘാടനം ചെയ്തു. ബി. സുരേഷ് ബാബു അധ്യക്ഷത
വഹിച്ചു. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയരക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, കെ.പുഷ്പജ എന്നിവര്‍ പ്രസംഗിച്ചു. പി.കെ.അസ്ലം സ്വാഗതം പറഞ്ഞു.















