
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇടനിലക്കാരന്‍ കല്‍പേഷും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയും ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരായേക്കും. നടന്‍ ജയറാമിനെയും അടുത്ത ദിവസം വിളിപ്പിക്കും. പോറ്റിക്ക് ബന്ധമുള്ള രാഷ്ട്രീയ
നേതാക്കളിലേക്കും അന്വേഷണം നീളുന്നു എന്നാണ് സൂചന.
ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം. അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ ജയറാമിന് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
















