വടകര: കീഴല്‍ പള്ളിക്കു സമീപം വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു. വെള്ളാറമലയില്‍ സ്വകാര്യ വ്യക്തിയുടെ ഏക്കര്‍
കണക്കിനു പറമ്പിലെ അടിക്കാടിനും മുറിച്ചിട്ട മരങ്ങള്‍ക്കുമാണ് തീ പിടിച്ചത്. വടകര ഫയര്‍ സ്റ്റേഷനില്‍ നിന്നു രണ്ടു യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്താല്‍ തീയണച്ചു. ജനവാസ മേഖലയിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അലക്ഷ്യമായി പറമ്പില്‍ തീയിട്ടതാണ് അഗ്‌നിബാധക്ക് കാരണമെന്ന് കരുതുന്നു. മേപ്പയില്‍ അമ്പലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലും അടിക്കാടിന് തീപിടിക്കുകയുണ്ടായി. വടകര നിലയത്തില്‍ നിന്ന് ഒരു യൂണിറ്റെത്തി തീയണച്ചു.
അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷമേജ് കുമാര്‍, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഒ.അനീഷ്, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ റാഷിദ്.എം.ടി, മനോജ് കിഴക്കെക്കര, അര്‍ജുന്‍.സി.കെ, ഷിജു.ടി.പി, ബബീഷ്.പി.എം, മുനീര്‍ അബ്ദുള്ള, ഒ.ഗംഗാധരന്‍, സി.കെ.റിനീഷ്, കെ.സന്തോഷ്, സി.ഹരിഹരന്‍, ആര്‍.രതീഷ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തില്‍ ഏര്‍പെട്ടത്.















