വടകര: വടകര സാഹിത്യവേദി വര്‍ഷംതോറും നല്‍കിവരുന്ന മൂടാടി ദാമോദരന്‍ സ്മാരക പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു. 2023 മുതല്‍ ഇതുവരെ പ്രസിദ്ധീകരിച്ച മികച്ച കവിത സമാഹാരത്തിനാണ് പുരസ്‌കാരം. ഇരുപതിനായിരം രൂപയും ശില്‍പവുമാണ്
പുരസ്‌കാരം. പുസ്തകങ്ങള്‍ പുറന്തോടത്ത് ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി, വടകര സാഹിത്യ വേദി, പോസ്റ്റ് നടക്കുതാഴ, വടകര, കോഴിക്കോട്. എന്ന വിലാസത്തില്‍ 25 നകം അയക്കണം. മാര്‍ച്ച് അവസാനം വടകരയില്‍ നടക്കുന്ന മൂടാടി അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.















