വടകര: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്ററി വിഭാഗം എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വടകര ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.ഷാജി സംസ്ഥാനത്തെ മികച്ച
ക്ലസ്റ്റര്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്കാരത്തിന് ഗവ. സംസ്കൃതം ഹയര്‍ സെക്കന്ററി സ്കൂളും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരത്തിന് ഈ വിദ്യാലയത്തിലെ വി.കെ.ഷിജിത്കുമാറും അര്‍ഹനായി.
വടകര മേഖലയിലെ വിവിധ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ സ്നേഹഭവങ്ങള്‍, ഉപജീവന പദ്ധതികള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ശാരീരിക പരിമിതികള്‍ ഉള്ളവരെ സഹായിക്കുന്ന പ്രഭാ പദ്ധതി, ജീവിതോത്സവം പദ്ധതികള്‍, നൈപുണി വികസന പരിപാടികള്‍, വയനാട് പുനരധിവാസ ഫണ്ട് സമാഹരണം എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. 21 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങും.
















