തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കോണ്‍ഗ്രസിലേക്ക് എന്ന് വിവരം. കോണ്‍ഗ്രസ്
നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഉഷ വ്യക്തമാക്കി. കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട് എന്ന് ഉഷാ മോഹന്‍ദാസ് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ അയിഷാ പോറ്റിക്കായിരിക്കും കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുക എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഉഷാ മോഹന്‍ദാസ് എന്ത് തീരുമാനമാകും എടുക്കുക എന്നതാണ് നേതൃത്വം ഉറ്റുനോക്കുന്നത്. ഉഷ എത്തിയാല്‍ ഏതു സീറ്റ് നല്‍കും എന്നതിനെക്കുറിച്ചും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.















