കണ്ണൂർ: ശബരിമലയിലെ സ്വർണം കവർന്നവർ രക്ഷപ്പെടില്ലെന്നും ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും സ്പീക്കർ എ.എൻ. ഷംസീർ. മോഷണം ആര് നടത്തിയാലും മോഷണംതന്നെയാണെ
ന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ( കെപിഎ) കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ. എല്ലാക്കാലത്തും വിമർശനങ്ങൾക്കു വിധേയമാകുന്ന വിഭാഗമാണ് ആഭ്യന്തരവകുപ്പും പോലീസ് സേനയും. പോലീസിനകത്തെ തെറ്റായ ശീലങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരള പോലീസെന്നും സ്പീക്കർ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് മുഖ്യാതിഥിയായി.
















