
കുറ്റ്യാടി: പാതിരിപ്പറ്റയില്‍ കഴിഞ്ഞ ദിവസമുണ്ടായ വയോധികന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മകനെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. വലിയ പറമ്പത്ത് കൃഷ്ണന് നായരാണ് (75) ഇക്കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. മകന്
സതീശനെയാണ് (46) അറസ്റ്റ് ചെയ്തത്. അന്ന് തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കുറ്റ്യാടി സിഐ ഇന്ന് അറസ്റ്റു ചെയ്തത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്റ്റേട്ട് കോടതി പ്രതിയെ റിമാന്റ് ചെയ്തു.
















