
വടകര: വടകര ടൗണില്‍ കൊട്ടിക്കലാശം വൈകുന്നേരം 5.30ന് അവസാനിപ്പിക്കേണ്ടതാണെന്ന് വടകര പോലീസിന്റെ അറിയിപ്പ്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു
വടകര പോലീസ് നിര്‍ദേശം നല്കി.
ഒരു പാര്‍ട്ടി നടത്തുന്ന പരിപാടിയിലേക്ക് മറ്റൊരു പാര്‍ട്ടി പോകരുത്. ബൈക്ക് റാലി അനുവദിക്കുന്നതല്ല. മോട്ടോര്‍ വെഹിക്കിള്‍ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും.
പെര്മിഷന് ഇല്ലാതെ മൈക്ക് ഉപയോഗിക്കരുത്. വാഹനവും മൈക്ക് സെറ്റും പിടിച്ചെടുക്കുന്നതായിരിക്കും
കൊട്ടിക്കലാശം ആറു മണി വരെയാണെങ്കിലും വടകര ടൗണില്‍ 5.30ന് അവസാനിപ്പിക്കണം.
എല്ലാ മുന്നണികളുടെയും നേതാക്കന്മാര് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അണികള്‍ക്ക് നല്‍കുകയും അവരെ നിയന്ത്രിക്കുകയും വേണം. തുറന്ന വാഹനങ്ങളില്‍ ആളുകളെ കയറ്റി കൊണ്ടുള്ള യാതൊരു പ്രചാരണവും അനുവദിക്കുന്നതല്ല.
ആയഞ്ചേരിയില്‍ കൊട്ടിക്കലാശം വൈകുന്നേരം അഞ്ച് മണിക്ക് അവസാനിപ്പിക്കേണ്ടതാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ പരിപാടി നടത്താന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
















