ആയഞ്ചേരി: ജനമനസുകളില്‍ നിറസാന്നിധ്യമുറപ്പിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം. തെരഞ്ഞെടുപ്പിന് രണ്ട് നാള് ബാക്കി
നില്‍ക്കെ മണ്ഡലത്തിലെങ്ങും ആവേശം സൃഷ്ടിച്ചാണ് തെരഞ്ഞെടുപ്പ് പര്യടനം മുന്നേറുന്നത്. തിങ്കള്‍ രാവിലെ കടമേരി മയ്യന്നൂരിലായിരുന്നു ആദ്യ സന്ദര്‍ശനം. വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിലും വീടുകളും സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. വൈകിട്ടോടെ കോട്ടപ്പള്ളി, മേമുണ്ട, വേളം എന്നിവിടങ്ങളില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റോഡ് ഷോകളില്‍ സ്ഥാനാര്‍ഥി എത്തുന്നതോടെ ആവേശം വാനോളമുയരുകയാണ് ഓരോയിടങ്ങളിലും. അരൂര്‍ എളയടം ക്ഷേത്രോത്സവ പരിപാടിയില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു. രാത്രിയോടെ മേമുണ്ടയില്‍ ഗൃഹ സന്ദര്‍ശന പരിപാടിയിലും പങ്കെടുത്തു. പ്രാദേശിക എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നു.















