കൊയിലാണ്ടി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊയിലാണ്ടി താലൂക്കില്‍ മൂന്നു നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധന
സാമഗ്രികള്‍ അടങ്ങിയ കിറ്റുകള്‍ തയ്യാറാക്കിത്തുടങ്ങി. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി എന്നീ നിയോജ കമണ്ഡലങ്ങളിലെ 719 ബൂത്തുകളിലേക്കുള്ള കവറുകള്‍, വിവിധ ഫോമുകള്‍, പേനകള്‍, മഷി, തുടങ്ങി 50 ല്‍ പരം സ്റ്റേഷനറി സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. കൊയിലാണ്ടി താലൂക്ക് ഓഫീസ് പരിസരത്ത് കിറ്റ് നിറയ്ക്കല്‍ ആരംഭിച്ചു. തഹസില്‍ദാര്‍ പി.ബി.പ്രകാശ്, ഭൂരേഖ തഹസില്‍ദാര്‍ ജോയ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ കിറ്റ് നിറക്കുന്നത്.















