വടകര: യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമ ഇന്ന് കാലത്ത് മുയിപ്ര ഉന്നതി സന്ദര്‍ശിച്ചു വോട്ട് അഭ്യര്‍ഥിച്ചു. ചോറോട് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശ്വാസികളെ
സന്ദര്‍ശിച്ച് വോട്ട് തേടി. ഉച്ചയ്ക്കുശേഷം കാര്‍ത്തികപ്പള്ളി, ഏറാമല ഭാഗങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് മരണമടഞ്ഞ കാഥികന് വടകര വി.അശോകന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.















