കൊയിലാണ്ടി: 18 ഏക്കര്‍ കാട്ടു വേപ്പില കൃഷിയുള്ള കുന്നിന് പ്രദേശത്ത് തീപിടുത്തം. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. ഞായറാഴ്ച മൂന്നു മണിയോടുകൂടിയാണ്
തീപിടുത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ ബിജു.വി.കെയുടെ നേതൃത്വത്തില്‍ എത്തിയ സേന രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണക്കുകയും ചെയ്തു. അഗ്നിശമന വാഹനം എത്താത്ത ഭാഗങ്ങളില്‍ ഫയര്‍ ബീറ്റര്‍ ഉപയോഗിച്ചും നാട്ടുകാരുടെ സഹായത്തോടുകൂടിയും തീ കെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍.പി.എം, എസ്എഫ്ആര്‍ഒ ഐ.ഷിജി, എഫ്ആര്‍ഒമാരായ കെ.എന്‍.രതീഷ്, എം.ജാഹിര്‍, ടി.കെ.ഇര്‍ഷാദ്, ഇ.എം.നിധിപ്രസാദ്, വി.പി.നവീന്‍, ഹോം ഗാര്‍ഡ്മാരായ അനില്‍കുമാര്‍, ഷൈജു എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.















