
നാദാപുരം: നാദാപുരം മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.വസന്തത്തിന്റെ ഒന്നാം ഘട്ട പര്യടനത്തിന്റെ മൂന്നാം ദിനം രാവിലെ 7.30ന് വിലങ്ങാട്
പള്ളിയില്‍ ഓശാന തിരുനാളിനെത്തിയ വോട്ടര്‍മാരെ സന്ദര്‍ശിച്ചുകൊണ്ട് ആരംഭിച്ചു. ആദ്യ സ്വീകരണ കേന്ദ്രം കുറുവന്തേരിയായിരുന്നു. ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ചെക്യാട്, പാറക്കടവ്, തുണേരി, ആവോലം, കോടഞ്ചേരി, കോട്ടേമ്പ്രം, ഇരിങ്ങണ്ണൂര്‍, തുരുത്തി നോര്‍ത്ത്, പുതിയങ്ങാടി, കക്കംവള്ളി, നാദാപുരം, കുമ്മങ്കോട്, നരിക്കാട്ടേരി, കല്ലാച്ചി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വിഷ്ണുമംഗലത്ത് പര്യടനം സമാപിച്ചു.















