
വടകര: തോടന്നൂരിലെ കെ.എസ്.യു നേതാവിന്റെ വീടിന് ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സിപിഎം സ്വീകരണം നല്കി. കേസിലെ പ്രതികളായ മന്ദത്ത്കാവ് യുപി
സ്കൂള്‍ അധ്യാപകനും ഡിവൈഎഫ്ഐ തിരുവള്ളൂര്‍ മേഖല സെക്രട്ടറിയുമായ മനക്കല് മീത്തല്‍ മിഥുന്‍ലാല്‍ (29), ആലോള്ളതില്‍ രൂപേഷ് (34) എന്നിവര്‍ക്കാണ് തിരുവള്ളൂരില്‍ സ്വീകരണം നല്‍കിയത്. പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് സ്വീകരണം. ഇരുവരേയും ചുവപ്പു ഷാളണിയിച്ച് സ്വീകരിച്ചു. പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെയും പോലീസിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ആരോഗ്യ
മന്ത്രി വീണ ജോര്‍ജിനെതിരെ കണ്ണൂരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടാഴ്ച മുമ്പ് കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ തോടന്നൂരിലെ വീടിന് നേരെ അര്‍ധരാത്രി ബോംബേറുണ്ടായുത്. സംഭവസമയത്ത് ബിതുലിന്റെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
















