നാദാപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി.വസന്തത്തിന്റെ ഒന്നാംഘട്ട പര്യടനം വിജയം തേടി മുന്നോട്ട്. പര്യടനത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച ഓരോ സ്വീകരണ
കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് വസന്തത്തെ വരവേല്‍ക്കാനെത്തിയത്. കണിക്കൊന്നയും പൂക്കളും നല്കി സ്ഥാനാര്‍ഥിയെ വരവേറ്റു. ശനി രാവിലെ മണിയൂര്‍ താഴയില്‍ നിന്ന് ആരംഭിച്ച പര്യടനം കക്കുഴി പീടിക, എകെജി നഗര്‍, കൈവേലി, മണി മുള്ളമ്പത്ത്, കുമ്പളച്ചോല, വിലങ്ങാട്, കരുകുളം, പുതുക്കയം, പരപ്പു പാറ, വയല്‍പീടിക, വളയം ടൗണ്‍, കുറ്റിക്കാട്, നിരവുമ്മല്‍, ചുഴലി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കല്ലുനിരയില്‍ സമാപിച്ചു. കത്തുന്ന മീനച്ചൂടിനെ വകവെക്കാതെ എല്ലായിടത്തും ജനങ്ങളുടെ വന്‍ പങ്കാളിത്തം തന്നെയുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ ഇ.കെ.വിജയന് എംഎല്‍എ, എ.മോഹന്‍ദാസ്, രജീന്ദ്രന്‍ കപ്പള്ളി, കരിമ്പില്‍ ദിവാകരന്, പി.എം.നാണു, സമദ് നരിപ്പറ്റ, എം.കെ.ശശി, ശ്രീജിത്ത് മുടപ്പിലായി, അഡ്വ. പി.രാഹുല്‍രാജ്, പി.താജുദ്ദീന്, കെ.കെ.മോഹന്‍ദാസ്, പി.ഭാസ്കരന്, എന്‍.കെ.ലീല, പി.ബിന്ദു അനില്‍, പ്രേംരാജ് കായക്കൊടി, കെ.പവിത്രന് എന്നിവര്‍ സംസാരിച്ചു.















