
അഴിയൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ഥി ഷംസീര്‍ ചോമ്പാലയുടെ വിജയത്തിനായി അഴിയൂരില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഷെമീര്‍
ഉദ്ഘാടനം ചെയ്തു. വടകരയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് മാത്തോട്ടം, സ്ഥാനാര്‍ഥി ഷംസീര്‍ ചോമ്പാല, മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദീഖ് പുത്തൂര്‍, മണ്ഡലം സെക്രട്ടറി ബഷീര്‍ കെകെ, ജോ. സെക്രട്ടറി അഫീറ ഷംസീര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സബാദ് വിപി, ഹാരിസ് സിഎ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ജോയന്റ് സെക്രട്ടറി അന്‍സാര്‍ യാസര്‍ സ്വാഗതവും നവാസ് ഒഞ്ചിയം നന്ദിയും പറഞ്ഞു.
















