
വടകര: ദേവന് പോലും രക്ഷ ഇല്ലാത്ത ഭരണം തുടരണോ എന്ന് തീരുമാനിക്കാനുള്ള അവസരമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.അബു. ജനക്ഷേമകരമായ ഭരണത്തിന്
യുഡിഎഫ് അധികാത്തിലെത്തണമെന്നും കെ.സി.അബു പറഞ്ഞു.
പാറക്കല്‍ അബ്ദുല്ലയുടെ പര്യടന പരിപാടി കീഴല്‍ ചെക്കോട്ടി ബസാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയര്മാന് വി.എം.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എംപി, കെ.ടി.അബ്ദുറഹിമാന്, ബിജു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പ്രമോദ് കക്കട്ടില്‍, പി.എം അബുബക്കര്‍, നെച്ചാട്ട് കുഞ്ഞബ്ദുല്ല, അച്ചുതന് പുതിയേടത്ത്, സിവി
അജിത്ത്, സാ ജിദ് നടുവണ്ണൂര്‍, കെ. മുഹമ്മദ് സാലി, റഷീദ് വെങ്ങളം, കാവില്‍ രാധാകൃഷ്ണന്, പി.സി ഷീബ, എ.കെ റഫീക്ക് എന്നിവര്‍ സംബന്ധിച്ചു.
കാവില്‍ റോഡ്, ചല്ലിവയല്‍, മേമുണ്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. കുളത്തൂര്‍, പൊന്മേരി ബാലവാടി, കല്ലേരി, കുനിങ്ങാട്, മുതുവടത്തൂര്‍, വിലാതപുരം, മംഗലാട്, കീരിയങ്ങാടി, തണ്ണീര്‍പ്പന്തല്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം അരൂരില്‍ സമാപിക്കും.
















