
കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപം കാര്‍ ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ യാത്രക്കാര്‍ക്ക് സാരമായ പരിക്കില്ലെങ്കിലും
കാറിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നു.
ഇന്നു രാവിലെ ഏഴ് മണിക്ക് സര്‍വീസ് റോഡ് കവാടത്തിലാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനുള്ള കാര്‍ മെയിന്‍ റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുമ്പോള്‍ സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോടേക്ക്
പോവുകയായിരുന്നു യാത്രക്കാര്‍. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.















